ഇന്ത്യയില്‍ ഏറ്റവുമധികം വിവാഹങ്ങള്‍ നടക്കുന്ന സമയാണ് നവംബര്‍ , ഡിസംബര്‍ മാസങ്ങള്‍. അതില്‍ തന്നെ ഡിസംബറാണ് വിവാഹങ്ങള്‍ക്ക് ഏറ്റവും യോജിച്ച മാസമെന്നും വിശ്വസിക്കുന്നവരുണ്ട്.പ്രിയപ്പെട്ട ആളുടെ ഒപ്പം പുതിയ വര്‍ഷം ആരംഭിക്കുന്നതിന് ഇതിനോളം മികച്ച സമയമില്ലത്രെ. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നാണ് വിവാഹമെങ്കിലും അതിന്റെ ചിലവും സമ്മര്‍ദ്ദങ്ങളും ഓര്‍മ്മിക്കാതെ പോകരുത്.
വിവാഹത്തിനും ഹണിമൂണിനും ആയി തിരഞ്ഞെടുക്കുവാന്‍ സാധിക്കുന്ന ഇന്ത്യയിലെയും വിദേശത്തെയും പ്രധാന സ്ഥലങ്ങൾ…
ജോധ്പുർ
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഹണിമൂണിനായി ആളുകള്‍ എത്തിച്ചേരുന്ന ഇടമാണ് രാജസ്ഥാനിലെ ജോധ്പൂര്‍. ഇന്ത്യയുടെ നീലനഗരം എന്നറിയപ്പെടുന്ന ഇവിടം പരമ്ബരാഗത കാഴ്തകളാലും ജീവിത രീതികളാലും എല്ലാം പ്രസിദ്ധമാണ്. അതിമനോഹരങ്ങളായ കൊട്ടാരങ്ങളാലും ക്ഷേത്രങ്ങളാലും ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം ചിലവ് കുറഞ്ഞ ഹണിമൂണ്‍ പാക്കേജുകള്‍ നോക്കുന്നവര്‍ക്ക് യഥാര്‍ത്ഥ അനുഗ്രഹം തന്നെയാണ്. ഫോട്ടോഗ്രഫിക്ക് ഏറെ അനുയോജ്യമായ പ്രദേശം ആയതിനാല്‍ വിവാഹത്തിനും മുന്‍പും ശേഷവുമുള്ള ഫോട്ടോഷൂട്ടുകള്‍ക്കും ആളുകള്‍ ഇവിടം തിരഞ്ഞെടുക്കുന്നു.
ആന്റമാൻ നിക്കോബാർ ദ്വീപുകൾ
സ്കൂൾ കാലയളവിൽ തൊട്ട് കേട്ട് പഠിച്ച ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ഏതു സീസണിലും പോകുവാന്‍ സാധിക്കുന്ന ഹണിമൂണ്‍ ഡെസ്റ്റിനേഷനും കൂടിയാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍. ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിന്റെ സാധ്യതകള്‍ ഏറ്റവും പോസിറ്റീവായി അനുഭവിക്കുന്ന സ്ഥലങ്ങളിലൊന്നാണിത്. കടല്‍ വെള്ളത്താവും പവിഴപ്പുറ്റുകളാലും ചുറ്റപ്പെട്ട കോട്ടേജുകള്‍ ഇവിടെ ലഭിക്കും.
ഷിംല
ഇന്ത്യയിലെ മറ്റൊരു പ്രമുഖ, എന്നാല്‍ പോക്കറ്റ് സൗഹൃദ ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ ഷിംലയാണ്. ഇവിടുത്തെ മനോഹരമായ കാലാവസ്ഥയും കാഴ്ചകളും എന്നും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഡിസംബറാണ് നിങ്ങളുടെ വിവാഹ മാസമെങ്കില്‍, ഹണിമൂണ്‍ ആഘോഷിക്കാന്‍ ഷിംലയേക്കാള്‍ മികച്ച സ്ഥലം വേറെയില്ല. ഡിസംബറില്‍ ഇവിടം മറ്റൊരു ലോകത്തെത്തിയ പ്രതീതിയാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. മഞ്ഞിന്റെ പുതപ്പ് കൊണ്ട് മൂടുകയും ഒരു മാന്ത്രിക ശീതകാല അത്ഭുതലോകമായി മാറുകയും ചെയ്യുന്നു. ഷിംല ചര്‍ച്ച്, സ്കാന്‍ഡല്‍ പോയിന്റ്, ചാഡ്വിക്ക് വെള്ളച്ചാട്ടം എന്നിവ ഇവിടെ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ചില സ്ഥലങ്ങളാണ്.ബാലി
കുറഞ്ഞ ചിലവിലെ വിഹാവദ്ദിനും ഹണിമൂണിനും പറ്റിയ ഏറ്റവും മികച്ച അന്താരാഷ്ട്ര ഡെസ്റ്റിനേഷനാണ് ബാലി. പ്രകൃതിയുടെ വരദാനം എന്നുതന്നെ വിശേഷിപ്പിക്കുവാന്‍ സാധിക്കുന്ന ഇവിടം ബീച്ചുകള്‍ക്കും സാംസ്കാരിക കേന്ദ്രങ്ങളും വ്യത്യസ്ത പാരമ്ബര്യങ്ങള്‍ക്കും പേരുകേട്ടിരിക്കുന്നു. വളരെ കാലമായി ലോകത്തിലെ പ്രസിദ്ധ ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളുടെ പട്ടികയില്‍ മാറ്റമില്ലാത്ത സ്ഥാനം ബാലിക്കുണ്ട്. ബാലിയുടെ ഭംഗി ആസ്വദിക്കുവാന്‍ പറ്റിയ സമയം ഡിസംബറാണ്.