ഡ്രൈവിംഗ് ലൈസന്‍സിൻറെ കാലാവധി പുതുക്കാന്‍ പലരും ഏജന്റുമാരെ ആശ്രയിക്കുകയാണ് പതിവ് . എന്നാല്‍ വളരെ എളുപ്പം ഓണ്‍ലൈനിലൂടെ ഓരാള്‍ക്ക് ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ നല്‍കാനാവും.ഓണ്‍ലൈനായി അപേക്ഷിച്ചശേഷം അവയുടെ കോപ്പി ആര്‍ടിഒ ഓഫീസില്‍ നല്കിയാല് മതി.
കാലാവധി അവസാനിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് മുതല്‍ ലൈസന്‍സ് പുതുക്കാം. കാലാവധി തീര്‍ന്നാല്‍ ഫൈനില്ലാതെ ലൈസന്‍സ് പുതുക്കാന്‍ ഒരു വര്‍ഷം വരെ സമയം നല്‍കുന്നുണ്ട്. കാലാവധി അവസാനിച്ച് ഒരു വര്‍ഷത്തിന് ശേഷം പുതുക്കാന്‍ വീണ്ടും ലൈസന്‍സ് എടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പാലിക്കേണ്ടി വരും.
ലൈസന് പുതുക്കാല്‍ കേന്ദ്ര സര്‍ക്കാരിന്‍്റെ പരിവാഹന്‍ https://parivahan.gov.in/ എന്ന വെബ്സൈറ്റില്‍ പ്രവേശിക്കുക. ശേഷം സാരഥി എന്ന ഓപ്ഷന് അല്ലെങ്കില്‍ drivers/ learners license തെരഞ്ഞെടുക്കുക. അപ്ലൈ ഡിഎൽ റിന്യൂവൽ എന്ന് ഓപ്ഷനില്‍ പോവുക. ലെസന്‍സ് നമ്ബര്‍, ജനന തീയതി എന്നിവ നല്കുമ്ബോള് നിങ്ങളുടെ വിശദാംശങ്ങള്‍ കാണാം.
തുടര്‍ന്ന് ഡ്രൈവിങ് ലൈസന്‍സ് റിന്യൂവല്‍ തെരഞ്ഞെടുക്കുക. മൊബൈല്‍ നമ്ബര്‍ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ അതിനുള്ള ഓപ്ഷനും കാണിക്കും. രജിസ്റ്റര്‍ ചെയ്യുന്ന മൊബൈല്‍ നമ്ബറിലേക്ക് നിങ്ങളുടെ ആപ്ലിക്കേഷന്‍ നമ്ബര്‍ എസ്എംഎസ് ആയി ലഭിക്കും. ഈ ആപ്ലിക്കേഷന്‍ നമ്ബരും ജനന തീയതിയും ഉപയോഗിച്ചാണ് ആപ്ലിക്കേഷന്‍ വിന്‍ഡോയിലേക്ക് ലോഗിന്‍ ചെയ്യുക.
തുടര്‍ന്ന് മെഡിക്കല്‍ ഫിറ്റ്നെസ്, ഐ സര്‍ട്ടിഫിക്കറ്റ്, ഫിസിക്കല്‍ ഫിറ്റ്നെസ് തുടങ്ങിയവയ്ക്കുള്ള ഫോം ഡൗണ്‍സോഡ് ചെയ്യാനുള്ള ഓപ്ഷന് വരും. ഈ ഫോമുകളുടെ കോപ്പി പ്രിന്റ് ചെയ്ത് യോഗ്യരായ ഡോക്ടര്‍മാരെക്കൊണ്ട് പരിശോധിപ്പിച്ച് ഒപ്പും സീലും വെപ്പിക്കണം. അടുത്ത ഘട്ടം ഈ ഫോമുകള്‍ സ്കാന്‍ ചെയ്ത് അപേലോഡ് ചെയ്യേണ്ടതാണ്.
ആപ്ലിക്കേഷന്‍ നമ്ബറും ജനന തീയതിയും നല്കി നിങ്ങളുടെ ആപ്ലിക്കേഷന്‍ വിന്‍ഡോ തുറക്കുക. ശേഷം ഫോമുകള്‍ സ്കാന്‍ ചെയ്ത് അപ് ലോഡ് ചെയ്യാം. തുടര്‍ന്ന് ഓണ്‍ലൈനായി ഫീസ് അടച്ച് അപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്യാം. ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയായ ശേഷം എല്ലാ ഡോക്യുമെന്റുകളുടെയും കോപ്പി, ഒര്‍ജിനല്‍ ലൈസന്‍സ്, സ്വന്തം മേല്‍വിലാസം എഴുതിയ 42 രൂപയുടെ സ്റ്റാംപ് ഒട്ടിച്ച കവര്‍ എന്നിവ സഹിതം അര്‍ടിഒ ഓഫീസില്‍ നല്‍കണം. പുതിയ ലൈസന്‍സ് പോസ്റ്റോഫീസ് വഴി വീട്ടിലേക്ക് അയക്കകയാണ് ചെയ്യുക. അക്ഷയ കേന്ദ്രങ്ങളിലൂടെയും ലൈസന്‍സ് പുതുക്കാം.