മസ്കത്ത്: ആഗോള വാണിജ്യ മേളയായ ദുബൈ എക്സ്പോയിലെ ഒമാൻ പവിലിയനിൽ രാജ്യത്തിെൻറ ദേശീയദിനം ഞായറാഴ്ച ആഘോഷിക്കും. അന്താരാഷ്ട്ര സഹകരണങ്ങളുടെയും ബന്ധങ്ങളുടെയും ഉപപ്രധാനമന്ത്രിയും സുൽത്താെൻറ പ്രതിനിധിയുമായ സയ്യിദ് അസദ് ബിൻ ത്വാരിഖ് അൽ സെയ്ദിെൻറ നേതൃത്വത്തിലുള്ള സംഘം പെങ്കടുക്കും.
അതേസമയം, പവിലിയൻ കഴിഞ്ഞ ദിവസം യു.എ.ഇ ഡെപ്യൂട്ടി സുപ്രീം കമാൻഡറും അബൂദബി കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സന്ദർശിച്ചു. 51ാം ദേശീയദിനം ആഘോഷിക്കുന്ന സുൽത്താനേറ്റിന് അദ്ദേഹം ആശംസകൾ നേർന്നു. ചരിത്രപരമായ ബന്ധങ്ങളും ഭാവിയിലേക്കുള്ള സ്വപ്നങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധമെന്നും മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.
ആയിരക്കണക്കിന് പേരാണ് ദിനംപ്രതി ഒമാൻ പവിലിയൻ സന്ദർശിക്കാനെത്തുന്നത്. ദുബൈ ഭരണാധികാരി ശൈഖ് മക്തൂം, ഒമാൻ സാംസ്കാരിക, കായിക, യുവജന മന്ത്രി ദീ യസിൻ ബിൻ ഹൈതം ബിൻ താരിക് അൽ സഈദ്, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, റോയൽ ആർമി കമാൻഡർ മേജർ ജനറൽ മതാർ ബിൻ സലിം അൽ ബലൂഷി അടക്കമുള്ള പ്രമുഖർ പവലിയൻ സന്ദർശിച്ചിരുന്നു.