കൊച്ചി: സിവില്‍ സപ്ലൈസ് ഔട്ട്ലെറ്റുകള് വഴി വിതരണം ചെയ്യുന്ന ഇന്‍സുലിന്‍ ഉല്‍പന്നങ്ങള്‍ക്ക് എം.ആര്‍.പിയില്‍നിന്ന് 20 മുതല്‍ 24 ശതമാനം വരെ വിലക്കുറവ് നല്‍കും.ഇന്‍സുലിന്‍ ഇതര ഉല്‍പന്നങ്ങള്‍ കുറഞ്ഞ ഡിസ്കൗണ്ട് 13 ശതമാനമാക്കി.
50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ജിന്‍ ലഭിക്കുന്ന മരുന്നുകള്‍ക്ക് പരമാവധി വില്‍പനവില പര്‍ച്ചേസ് വിലയില്‍ മാര്‍ജിന് 20 മുതല്‍ 22 ശതമാനം വരെയായി പുനര്‍നിശ്ചയിച്ചു.50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ജിന്‍ ലഭിക്കുന്ന മരുന്നുകള്‍ വാങ്ങല്‍ വിലയുടെ 25 ശതമാനമായി കുറച്ചു. മെഡിക്കല്‍-സര്‍ജിക്കല്‍ ഉപകരണങ്ങള്‍ എഫ്.എം.സി.ജി ഉല്‍പന്നങ്ങള്‍ എന്നിവയുടെ വിലയും കുറച്ചു. 20 ശതമാനം പര്‍ച്ചേസ് മാര്‍ജിന്‍ ലഭിക്കുന്ന ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ക്ക് പര്‍ച്ചേസ് നിരക്കില്‍ അഞ്ചുശതമാനം മാര്‍ജിനില്‍ വില്‍പനവില പുനര്‍നിശ്ചയിച്ചു.
മെഡിക്കല്‍ ഹോള്‍സെയില്‍ ഡിവിഷന്‍ സ്വതന്ത്ര പ്രവര്‍ത്തനച്ചുമതലയുള്ള മേഖല മെഡിസിന്‍ ഡിപ്പോയാക്കി ഉയര്‍ത്തി. കമ്പനികളുടെ ഏകീകൃത പര്‍ച്ചേസ് സംവിധാനത്തില്‍ കൊണ്ടുവരുന്നതിന് കേന്ദ്ര കാര്യാലയത്തില്‍ ജനറല്‍ മാനേജറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ഉപദേശകനെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപവത്കരിെച്ചന്നും അദ്ദേഹം പറഞ്ഞു. സപ്ലൈകോ ഹൈപര്‍ മാര്‍ക്കറ്റും മന്ത്രി സന്ദര്‍ശിച്ചു.