ചിത്രദുർഗ: കർണാടകയിൽ കനത്ത മഴ തുടരുന്നു. വീട് തകർന്നുവീണ് രണ്ടിടങ്ങളിലായി മൂന്ന് മരണം. വെള്ളിയാഴ്ചയാണ് രണ്ടു സ്ഥലങ്ങളിലും അപകടമുണ്ടായത്.നായ്കനഹട്ടി സ്വദേശികളായ ടി. കംപ്ലേശപ്പ(46), ഭാര്യ തിപ്പമ്മ(38) എന്നിവരും ബൈദരഹള്ളി സ്വദേശി 25കാരി ത്രിവേണിയുമാണ് മരിച്ചത്.വീടിന്‍റെ ചുമരിടിഞ്ഞ് വീണതിനെ തുടർന്ന് ദമ്പതികൾ ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. നായ്കനഹട്ടി അംബേദ്കർ കോളനിയിലാണ് ഇരുവരുടെയും വീട്. അപകട സമയത്ത് ഇവർ ഉറക്കത്തിലായിരുന്നു. ഇവരുടെ മകൻ അരുൺ പരിക്കുകളോടെ രക്ഷപ്പെട്ടു.
അതേസമയം ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. തിരുപ്പതി ക്ഷേത്രപരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. മണ്ണിടിച്ചിലില്‍ റോഡ് തകര്‍ന്നതോടെ തിരുപ്പതിയിലേക്കുള്ള സന്ദര്‍ശനം തല്‍ക്കാലത്തേക്ക് വിലക്കി. ഉപക്ഷേത്രങ്ങളില്‍ പലതും വെള്ളത്തിനടിയിലാണ്. തിരുപ്പതി ക്ഷേത്രത്തിന് സമീപത്തുള്ള നാല് തെരുവുകളും വെള്ളത്തിലാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ നൂറ് കണക്കിന് തീര്‍ത്ഥാടകരാണ് കുടുങ്ങിയിരിക്കുന്നത്.