വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ താല്‍ക്കാലികമായി പ്രസിഡന്‍റ് സ്ഥാനം വൈസ് പ്രസിഡന്‍റ് കമല ഹാരിസിന് കൈമാറും. ചികിത്സയുടെ ഭാഗമായി അനസ്‌തേഷ്യയ്ക്ക് വിധേയനാകുന്നതിനാലാണ് ബൈഡന്‍ കമല ഹാരിസിന് അധികാരം കൈമാറുന്നത്.ഇതോടെ അൽപനേരത്തേക്കെങ്കിലും അമേരിക്കയുടെ ഭരണാധികാരിയാകുന്ന ആദ്യ വനിതയായി കമല ഹാരിസ് മാറും.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായ ബൈഡൻ കുടൽ സംബന്ധമായ പരിശോധനയായകൊളെനോസ്കോപി നടത്താൻ വേണ്ടിയാണ് അനസ്തേഷ്യക്ക് വിധേയനാകുന്നത്. വാഷിങ്ടൺ നഗരത്തിന് പുറത്തുള്ള വാൾട്ടർ റീഡ് മെഡിക്കൽ സെന്ററിൽ വെച്ചാണ് ബൈഡൻ പരിശോധനയ്ക്ക് വിധേയനായത്.
ജോ ബൈഡൻന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. അമേരിക്കയിലെ വാൾട്ടർ റീഡ് ആശുപത്രിയിലാണ് ബൈഡൻ ചികിത്സയ്‌ക്കായി എത്തിയത്. അദ്ദേഹത്തിന്റെ പതിവ് ആരോഗ്യ പരിശോധനയുടെ ഭാഗമാണിതെന്നും, പ്രസിഡന്റിന്റെ ആരോഗ്യത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും വൈറ്റ് ഹൗസിൽ നിന്നും അറിയിച്ചു.