വിയന്ന: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ആസ്ട്രിയയിൽ വീണ്ടും ലോക്ക്ഡൗൺ നീട്ടി.അടുത്ത തിങ്കളാഴ്ച മുതൽ 20 ദിവസത്തേയ്ക്കാണിത്. വാക്സിനെടുക്കാത്തവരെ ലക്ഷ്യമിട്ട് 15 മുതൽ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. വാക്സിനെടുത്തവരെ ലോക്ക്ഡൗൺ ബാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, രാജ്യത്ത് വാക്സിനേഷൻ നിർബന്ധമാക്കി.2022 ഫെബ്രുവരി ഒന്നിന് മുമ്പായി എല്ലാവരും വാക്സിൻ സ്വീകരിച്ചിരിക്കണമെന്ന് സർക്കാർ വ്യക്തമാക്കി. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം ആസ്ട്രിയയിൽ ആകെ 1,027,274 രോഗികളാണുള്ളത്. ഇന്നലെ മാത്രം 15,809 പേർക്ക് രോഗം സ്ഥിരീകരിച്ചു. 48 പേർ മരിച്ചു. ആകെ മരണം - 11,951.യൂറോപ്പിൽ കൊവിഡ് വീണ്ടും വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.