ജലോർ: രാജസ്ഥാനിലെ ജലോറിൽ ഭൂചലനം. ശനിയാഴ്ച പുലർച്ചെ 2:26 ഓടെ റിക്ടര്‍ സ്കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത് . ജോഡ്പൂരില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ പത്ത് മീറ്റര്‍ താഴെയാണ് ആഘാതം രേഖപ്പെടുത്തിയതെന്ന് സീസ്മോളജി കേന്ദ്രം ട്വീറ്റ് ചെയ്തു.സംഭവത്തിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.