വിയന്ന: കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഓസ്ട്രിയ. തിങ്കളാഴ്ച മുതല്‍ രാജ്യത്ത് ലോക്ക്ഡൗണായിരിക്കുമെന്ന് ചാന്‍സലര്‍ അലക്‌സാണ്ടര്‍ ഷെല്ലന്‍ബര്‍ഗാണ് പ്രഖ്യാപിച്ചത്.
യൂറോപ്പിലെ പല രാജ്യങ്ങളിലും കോവിഡ് വ്യാപിക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ പുനഃസ്ഥാപിക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമായും ഓസട്രിയ മാറി.തിങ്കളാഴ്ച മുതല്‍ പത്ത് ദിവസത്തേക്കാണ് രാജ്യം അടിച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്. പത്ത് ദിവസം കഴിഞ്ഞ വൈറസ് വ്യാപനത്തിന്റെ തോത് വിലയിരുത്തി തീരുമാനം എടുക്കുമെന്ന് ഷെല്ലന്‍ബര്‍ഗ് വ്യക്തമാക്കി.