തിരുവനന്തപുരം: നാഗർകോവിൽ-തിരുവനന്തപുരം സെക്ഷനിൽ ശനിയാഴ്ച സർവീസ് നടത്താനിരുന്ന നാല് ട്രെയിനുകൾ പൂർണമായും 15 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി.കൊല്ലം-തിരുവനന്തപുരം(ട്രെയിൻ നന്പർ-06425), നാഗർകോവിൽ-തിരുവനന്തപുരം(06426), തിരുവനന്തപുരം-നാഗർകോവിൽ(06427), തിരുവനന്തപുരം-നാഗർകോവിൽ(06435) എന്നീ എക്സ്പ്രസ് ട്രെയിനുകളാണ് പൂർണമായും റദ്ദാക്കിയത്.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ: തിരുച്ചിറപ്പള്ളി-തിരുവനന്തപുരം(22627) എക്സ്പ്രസ് തിരുനെൽവേലിയിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം-തിരുച്ചിറപ്പള്ളി എക്സ്പ്രസ്(22628) തിരുനെൽവേലിയിൽ നിന്ന് സർവീസ് ആരംഭിക്കും. പുനലൂർ-മധുര എക്സ്പ്രസ്(16730) തിരുനെൽവേലിയിൽ നിന്നു സർവീസ് ആരംഭിക്കും.
കൊല്ലം-ചെന്നൈ എഗ്മോർ(16724) നാഗർകോവിലിൽ നിന്നേ സർവീസ് ആരംഭിക്കൂ. നാഗർകോവിൽ-മംഗലാപുരം(16650) തിരുവനന്തപുരത്തു നിന്നായിരിക്കും സർവീസ് ആരംഭിക്കുക. മംഗലാപുരം-നാഗർകോവിൽ(16649) തിരുവനന്തപുരത്ത് സർവീസ് അവസാനിപ്പിക്കും. നാഗർകോവിൽ-തിരുവനന്തപുരം(16606) തിരുവനന്തപുരത്തു നിന്നായിരിക്കും സർവീസ് ആരംഭിക്കുക.
മംഗലാപുരം-നാഗർകോവിൽ(16605) തിരുവനന്തപുരത്തു സർവീസ് അവസാനിപ്പിക്കും. കന്യാകുമാരി-ബാംഗളൂർ(16525) കൊല്ലത്തു നിന്നും സർവീസ് ആരംഭിക്കും. നാഗർകോവിൽ-കോട്ടയം(06366) കായംകുളത്തു നിന്നായിരിക്കും സർവീസ് ആരംഭിക്കുക. ചെന്നൈ എഗ്മോർ-ഗുരുവായൂർ(16127) തിരുനെൽവേലിയിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക.
മധുര-പുനലൂർ (16729) തിരുനെൽവേലിയിൽ യാത്ര അവസാനിപ്പിക്കും. ചെന്നൈ എഗ്മോർ-കൊല്ലം(16729) നാഗർകോവിലിൽ സർവീസ് അവസാനിപ്പിക്കും. ബാംഗളൂരു-കന്യാകുമാരി(16526) കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. ഗുരുവായൂർ-ചെന്നൈ എഗ്മോർ(16128) തിരുനെൽവേലിയിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക.