ഇന്ന് ഐ എസ് എല്‍ തുടങ്ങുന്നതിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സിന് ആശംസകള്‍ അറിയിച്ചു ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍.
രാജസ്ഥാന്‍ റോയല്‍സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ വഴി ആണ് കേരള ബ്ലാസ്റ്റേഴ്‌സിന് താരം ആശംസകള്‍ അറിയിച്ചത്. രാജസ്ഥാന്റെ ക്യാപ്റ്റന്‍ ആണ് സഞ്ജു. ഇന്ന് സീസണ്‍ ആരംഭിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് എല്ലാവിധ ആശംസകളും നേരുന്നതായി സഞ്ജു പറഞ്ഞു.
തന്റെ സുഹൃത്തുക്കളായ കേരള ബ്ലാസ്റ്റേഴ്സിലെ സഹല്‍, രാഹുല്‍, പ്രശാന്ത്, ഹക്കു എന്നിവര്‍ക്ക് പ്രത്യേക ആശംസകള്‍ അറിയിക്കുന്നതാണ് സഞ്ജു പറഞ്ഞു. ടീമിനൊപ്പം എന്നും തന്റെ പിന്തുണ ഉണ്ടായിരിക്കും എന്നു സഞ്ജു പറഞ്ഞു. ഇന്ന് നടക്കുന്ന ഐ എസ് എല്‍ ഉദ്‌ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എ ടി കെ മോഹന്‍ ബഗാനെതിരെയാണ് ഇറങ്ങുന്നത്.