സിനിമ സംവിധായകൻ ആലപ്പി അഷ്‌റൻറെ ഫേസ്ബുക് പോസ്റ്റ് എല്ലാവരേയും ആകാംഷാഭരിതരാക്കും.സമൂഹ മാധ്യമങ്ങളിൽ എല്ലാവരുടെയും മനസിനെ ഇളക്കുന്ന തരത്തിലുള്ള ഒരു കാര്യമാണ് ഇദ്ദേഹം വിവരിക്കുന്നത്.
“മലയാളികളുടെ മനസ്സിനെ കീഴടക്കിയ സാഹസീക നായകൻ ജയൻ്റെ ഏക മകനാണന്ന അവകാശവാദവുമായ് ഒരു ചെറുപ്പക്കാരൻ മലയാളിയുടെ മനസ്സാക്ഷി അംഗീകാരത്തിനായ് കൈകൂപ്പിനിലക്കുന്ന കാഴ്ചയാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ്.
ജഗതി ശ്രീകുമാറിൻ്റെ മകൾ സ്വന്തം പിതാവിൻ്റെ കാൽതൊട്ട് വന്ദിക്കാൻ എത്തിയപ്പോൾ ദ്രൗപതിയെ പോലെ പരസ്യ വേദിയിൽ അപമാനിക്കപ്പെട്ടു. ആ പെൺകുട്ടിയുടെ കണ്ണീരും കേരളം കനിവോടെയാണ് കണ്ടത്.ഒടുവിൽ ആ മകൾക്കും പിതൃത്വത്തിൻ്റെ അംഗീകാരം ലഭിച്ചു.
വ്യവസായ മന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ടിവി തോമസിന് ഒരു മകനുണ്ടായിരുന്നു മാക്സൺ.
എൻ്റെ സിനിയറായ് ആലപ്പുഴ എസ് ഡി കോളേജിൽ പഠിച്ചിരുന്നു.ടി വി തോമസിൻ്റെ അവസാന കാലത്തായിരുന്നു മാക്സന് പുത്രനെന്ന അംഗീകാരം ലഭിച്ചത്.അതിന് സാക്ഷ്യം വഹിച്ചത് സാക്ഷാൽ ഗൗരിയമ്മയും.
എന്നാൽ, ഇപ്പോൾ മുരളിയെന്ന ഒരു ചെറുപ്പക്കാരൻ പൊതു സമൂഹത്തിൻ്റെ മുന്നിൽ ചില തെളിവുകൾ നിരത്തി തൻ്റെ പിതാവാണ് ജയൻ എന്ന് പറയുമ്പോൾ, ആ പുത്രൻ്റെ ദയനീയവസ്ഥ ജയനെ സ്നേഹിക്കുന്നവർക്ക് വേദന പകരുന്നതാണ്. ജയൻ്റെ ചില രൂപസാദൃശ്യങ്ങൾ ദൈവം അദ്ദേഹത്തിന് നല്കിയിട്ടുണ്ട് എന്നതാണ് നമ്മെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന കാര്യം.
ജയൻ്റെ മകനാണ് മുരളിയെന്ന് കണ്ണടച്ച് വിശ്വസിക്കണമെന്നില്ല,ഇത് ശാസ്ത്രീയമായ പരിക്ഷണങ്ങളിലൂടെ തിരിച്ചറിയുവാനുള്ള സാഹചര്യം ഇന്നു നിലവിലുമുണ്ട്.അതിനുള്ള അവസരമൊരുക്കാൻ ഒരു പക്ഷേ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിലൂടെ തീരുമാനമായേക്കാം. അതല്ലങ്കിൽ പരാതിക്കാർക്ക് നീതി പീഠത്തെ സമീപിക്കാം.
അതുവരെ , ജയൻ്റ മകനല്ലന്ന് പറഞ്ഞു നമുക്ക് അയാളെ വേദനിപ്പിച്ച്, അപമാനിക്കാതിരിക്കാം.
തൽക്കാലം അദ്ദേഹത്തെ ജയൻ്റെ മകനായ് തന്നെ നമ്മൾ കാണേണ്ടതല്ലേ..?പിതൃത്വം അംഗീകരിച്ചുകിട്ടാനായ് കൈകൂപ്പിനിലക്കുന്ന നിസ്സഹായനോട് പരിഷ്കൃത സമൂഹം അങ്ങിനെയല്ലേ വേണ്ടത്…?”
തനിക്ക് ജന്മം നൽകിയ പിതാവിനെ കുറിച്ച് അമ്മ നൽകിയ വിവരത്തിൻറെ അടിസ്ഥാനത്തിലാണ് മുരളി ജയൻ പൊതു സമൂഹത്തിൻറെ മുന്നിൽ ഇപ്പോൾ നിലകൊള്ളുന്നത്.ഈ പോസ്റ്റിനു മറുപടിയായി നിരവധി പേർ നല്ല പ്രതികരണമാണ് നൽകുന്നത്.