ദുബൈ: ദുബൈ ഇന്‍കാസ് മണലൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ‘സ്നേഹസംഗമം 2021’ കുടുംബസംഗമത്തിൻറെ ലോഗോ പ്രകാശനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിച്ചു.
നവംബര്‍ 26ന് നടക്കുന്ന കുടുംബസംഗമത്തോടനുബന്ധിച്ച് വിവിധ കലാസാംസ്കാരിക പരിപാടികളും പൊതുയോഗവും വിപുലമായി നടത്തുമെന്ന് ദുബൈ ഇന്‍കാസ് മണലൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് തസ്ലിം കരീം അറിയിച്ചു.
ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് എന്‍.പി. രാമചന്ദ്രന് സ്നേഹസംഗമത്തിന് ആശംസ നേര്‍ന്നു. രാജാറാം മോഹന്‍, താരിസ് മുഹമ്മദ്, നജീബ് ജലീല്‍, ഷംസുദ്ദീന് പട്ടിക്കര, സക്കീര്‍ പാമ്ബ്ര, ജെബീഷ് ജമാല്‍ എന്നിവര്‍ സന്നിഹിതരായി.