സീയോൾ: ദക്ഷിണകൊറിയയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർധന. പുതുതായി 3,292 പേര്‍ക്കാണ് ദക്ഷിണ കൊറിയയില്‍ രോഗം ബാധിച്ചത്. വൈറസ് വ്യാപനം ആരംഭിച്ച ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ദക്ഷിണ കൊറിയയില്‍ പ്രതിദിന രോഗികളുടെ എണ്ണം മൂവായിരം കടക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധി ച്ചവരുടെ എണ്ണം 406,065 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 29 പേരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ ദക്ഷിണ കൊറിയയില്‍ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3187 ആയി. 506 പേര് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ട്.
2020 ജനുവരിയിലാണ് ദക്ഷിണകൊറിയയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. ഈ മാസമാദ്യം സർക്കാർ കോവിഡ് നിയന്ത്രണങ്ങൾ പൂർണ മായും നീക്കി പൊതുയിടങ്ങൾ ജനങ്ങൾക്ക് തുറന്നുകൊടുത്തിരുന്നു. കോവിഡിനൊപ്പം ജീവിക്കുക എന്ന നയത്തിന്റെ ഭാഗമായായിരുന്നു തീരുമാനം. ഇതിനു പിന്നാലെയാണ് കോവിഡ് കേസുകളിലെ വർധനവ്.