പാലക്കാട്: ജലനിരപ്പ് താഴ്ന്നു തുടങ്ങിയതിനെ തുടർന്ന് ആളിയാർ ഡാമിൻ്റെ (aliyar dam)ഷട്ടറുകൾ അടച്ചു(shutter closed). ഇന്നലെ രാത്രി പന്ത്രണ്ടരയ്ക്കാണ് ഷട്ടറുകൾ അടച്ചത്. കഴിഞ്ഞ ദിവസം ഷട്ടറുകൾ തുറന്നത് ജനങ്ങളെ അറിയിക്കുന്നതിൽ വീഴ്ച പറ്റിയിരുന്നു.
മുന്നറിയിപ്പില്ലാതെ തമിഴ്നാട് ആളിയാര്‍ ഡാം തുറന്നുവിട്ടതിനെ തുടർന്ന് പാലക്കാട്ടെപുഴകളിൽ കുത്തൊഴുക്കായിരുന്നു. ചിറ്റൂർ പുഴ നിറഞ്ഞൊഴുകി. യാക്കരപ്പുഴയിലേക്ക് അധിക വെള്ളമെത്തി. മുന്നറിയിപ്പില്ലാതെ ജലം ഒഴുക്കിയതിൽ പ്രതിഷേധവുമായി ജനങ്ങളും
രംഗത്തെത്തിയിരുന്നു.