കൊച്ചി: തൃപ്പൂണിത്തുറ എം എൽ എ (thrippunithura) കെ ബാബുവിന്‍റെ (k babu mla) തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം സ്ഥാനാർത്ഥി (CPM candidate) ആയിരുന്ന എം സ്വരാജ് (m swaraj ) നൽകിയ ഹർജി ഹൈക്കോടതി (Kerala High Court) ഇന്ന് വീണ്ടും പരിഗണിക്കും.
‘സ്വാമി അയ്യപ്പന്റെ ‘ പേരു പറഞ്ഞ് കെ. ബാബു വോട്ട് തേടിയത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്നും ബാബുവിന്‍റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് സ്വരാജ് ഹരജി നൽകിയത്. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് മണ്ഡലത്തിൽ വിതരണം ചെയ്ത തെരഞ്ഞെടുപ്പ് സ്ലിപ്പുകളിൽ കെ. ബാബുവിന്‍റെ പേരും ചിഹ്നവും ഉൾപ്പെട്ടിരുന്നു.തൃപ്പൂണിത്തുറ മണ്ഡലത്തിൽ അയ്യപ്പനും സ്വരാജും തമ്മിലാണ് മത്സരമെന്നും അയ്യപ്പന് വോട്ട് ചെയ്ത് ബാബുവിനെ വിജയിപ്പിക്കണമെന്നും വ്യാപക പ്രചരണവും ചുവരെഴുത്തും നടത്തിയിരുന്നു.