കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ മോഡല്‍ പോളിടെക്‌നിക് കോളേജുകളിലേക്ക് പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജിലേക്കും ഡിപ്ലോമ ഒന്നാം വര്‍ഷത്തിലെ ഒഴിവുളള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്നു. എസ്.എസ്.എല്‍.സി ആണ് അടിസ്ഥാന യോഗ്യത. അഡ്മിഷന് താത്പര്യമുളളവര്‍ അതത് ജില്ലകളിലെ മോഡല്‍ പോളിടെക്‌നിക് കോളേജുകളിലും പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജിലും നേരിട്ട് ബന്ധപ്പെടണം.
ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നീ എഞ്ചിനീയറിംഗ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഫീസാനുകൂല്യം ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ഇനി പറയുന്ന കോളേജുകളുമായി ബന്ധപ്പെടുകയോ ചെയ്യണം. കെ.കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളേജ് മാള (ഫോണ്‍ 0480-2233240, 8547005080), മോഡല്‍ പോളിടെക്‌നിക് കോളേജ് പൈനാവ് (ഫോണ്‍ 04862-232246) മോഡല്‍ പോളിടെക്‌നിക് കോളേജ്, മറ്റക്കര (ഫോണ്‍ 0481-2542022, 8527005081), എഞ്ചിനീയറിംഗ് കോളേജ്, പൂഞ്ഞാര്‍ (ഫോണ്‍ 8547005085).