ന്യൂഡൽഹി: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെക്കുറിച്ചും മഹാത്മാ ഗാന്ധിയെക്കുറിച്ചും നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ ബോളീവുഡ് താരം കങ്കണ റണൗട്ടിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കങ്കണ ചരിത്രം കുറച്ചെങ്കിലും വായിക്കേണ്ടതുണ്ട്. ഗാന്ധിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ അവർക്ക് ഒരു ധാരണയുമില്ലെന്നും തരൂർ പറഞ്ഞു. എന്‍.ഡി.ടി.വിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു തരൂരിന്റെ വിമര്‍ശനം.
“നിങ്ങളുടെ നിയമം അനീതി നിറഞ്ഞതായതിനാല്‍ അത് ഞാന്‍ ലംഘിക്കുകയാണെന്ന് ബ്രിട്ടീഷുകാരോട് പറഞ്ഞ മഹാത്മാഗാന്ധി സ്വാതന്ത്ര്യത്തിനായി അവരോട് യാചിച്ചു എന്നാണ് കങ്കണ വിശ്വസിക്കുന്നതെങ്കില്‍… അവര്‍ക്ക് ഇക്കാര്യങ്ങളെ കുറിച്ചൊന്നും ഒരു ധാരണയും ഇല്ലെന്നാണ് തോന്നുന്നത്.” – തരൂർ പറഞ്ഞു.
നിങ്ങള്‍ക്കിഷ്ടമുള്ളത് പോലെ നിങ്ങളെന്നെ ശിക്ഷിക്കൂ, ആ ശിക്ഷ ഏറ്റുവാങ്ങാന്‍ താന്‍ തയാറാണെന്ന് പറയുന്നതാണോ യാചനയെന്നും തരൂർ ചോദിച്ചു.
സ്വാതന്ത്ര്യ സമരമെന്നത് അപാരമായ മനക്കരുത്തിന്റെയും ധാര്‍മ്മികമായ ആര്‍ജ്ജവത്തിന്റെയും ധൈര്യത്തിന്റെയും മുന്നേറ്റമായിരുന്നു. നൂറുകണക്കിന് ലാത്തികള്‍ക്കിടയിലേക്ക് നിരായുധനായി നടന്നുപോകുന്ന് ചിന്തിച്ച് നോക്കു. ഒരു ലാത്തിചാര്‍ജിനെ തുടര്‍ന്നാണ് ലാലാ ലജ്പത് റായ് കൊല്ലപ്പെടുന്നത്. ഒരു അഹിംസ സമരത്തിനിടയില്‍ അദ്ദേഹത്തിന്റെ തലയടിച്ച് തകര്‍ക്കുകയായിരുന്നു. തോക്കുമായി ഒരാളെ കൊല്ലാന്‍ പോയി കൊല്ലപ്പെടുന്നതിലും ധീരമാണതെന്നും തരൂര്‍ പറഞ്ഞു.
ജയില്‍ മോചിതനാവാന്‍ മാപ്പപേക്ഷ നല്കിയ ആളുകളെ വീരനായി കരുതുന്ന കങ്കണയ്ക്ക് സ്വാതന്ത്ര്യ സമരത്തിലെ യഥാര്‍ഥ വീരന്മാരെ മനസിലാവാന്‍ സാധ്യതയില്ലെന്നും, പലരും കങ്കണയുടെ വീരനെക്കാള്‍ കൂടുതല്‍ കാലം ജയിലില്‍ കിടന്നിരുന്നെന്നും തരൂർ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ സ്വാതന്ത്ര്യം ഗാന്ധിയുടെ ഭിക്ഷയെന്നായിരുന്നു കങ്കണയുടെ പരാമര്‍ശം.