ന്യൂഡല്‍ഹി: കോൺഗ്രസ് അച്ചടക്കസമിതി പുനഃസംഘടിപ്പിച്ചു. സമിതി ചെയര്‍മാനായി മുതിർന്ന നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ എ.കെ. ആന്റണിയെ നിയമിച്ചു. അഞ്ചംഗ സമിതിയെയാണ് എഐസിസി പ്രഖ്യാപിച്ചിരിക്കുന്നത്.
അബിംക സോണി, താരിഖ് അൻവർ, ജി പരമേശ്വർ, ജയ് പ്രകാശ് അഗർവാൾ എന്നിവരെ അംഗങ്ങളായും നിയോഗിച്ചിട്ടുണ്ട്.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മേൽനോട്ടത്തിലായിരുന്നു പുനഃസംഘടന. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലും സംസ്ഥാനങ്ങളിലും നേതൃ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് അച്ചടക്ക സമിതി പുനസംഘടിപ്പിച്ചത്.