ബെർലിൻ: യൂറോപ്പിൽ കോവിഡ് കേസുകളിൽ വൻ വർധനവ് . ജർമനി, നെതർലൻഡ്, ഓസ്ട്രിയ, ക്രൊയേഷ്യ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലാണ് രോഗബാധ കൂടുന്നത്. ജർമനിയിൽ വ്യാഴാഴ്ച 65,371 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കാണിത്.
അതേസമയം, രോഗബാധയുടെ കുത്തനെയുള്ള വർധന പിടിച്ചു നിർത്തിയില്ലെങ്കിൽ “ശരിക്കും ഭയാനകമായ ക്രിസ്മസിനെ’യായിരിക്കും അഭിമുഖീകരിക്കുകയെന്ന് ജർമനിയിലെ രോഗനിയന്ത്രണ ഏജൻസി മേധാവി ലോതർ വൈലർ അറിയിച്ചു. ജർമനിയിലെ വാക്സിനേഷൻ നിരക്ക് ഇപ്പോൾ 67.7 ശതമാനമാണെന്നും ഇതിനെ 75 ശതമാനത്തിലേക്ക് വർധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.;
.