കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് കുവൈത്ത് നേവല്‍ ബേസ് സന്ദര്‍ശിച്ചു.കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഹസ്സ മുത്ലഖ് അല്‍ അലാതി ഉള്‍പ്പെടെ ഉന്നതരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
മാരിടൈം ഇടപാടുകളില്‍ ഉള്‍പ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ചയെന്ന് ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കോവിഡ് ദുരന്ത സമയത്ത് ഇന്ത്യയിലേക്ക് മെഡിക്കല്‍ ഉപകരണങ്ങളും ഓക്സിജനും അയക്കുന്നതിന് നല്കിയ ലോജിസ്റ്റിക് സഹകരണത്തിന് കുവൈത്ത് നേതൃത്വത്തിന് അംബാസഡര്‍ നന്ദി അറിയിച്ചു. ഇന്ത്യന്‍ കപ്പലുകള്‍ക്ക് മികച്ച സഹകരണമാണ് ലഭിച്ചതെന്ന് അദ്ദേഹം അനുസ്മരിച്ചു.