ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഒരു വലിയ വശമാണ് ഭക്ഷണ ക്രമീകരണം. ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണങ്ങള്‍ ഉപയോഗിച്ച് വേഗത്തില്‍ നിങ്ങള്‍ക്ക് ശരീരഭാരം കുറയ്ക്കാവുന്നതാണ്.
നിങ്ങളുടെ ഭക്ഷണത്തില്‍ കൂടുതല്‍ നെഗറ്റീവ് കലോറി ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നതാണ് മറ്റൊരു നല്ല വഴി. ഇത്തരം ഭക്ഷണങ്ങളില്‍ കലോറി വളരെ കുറവാണ്. ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത്, അവയില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ കലോറി നിങ്ങളുടെ ശരീരത്തില്‍ നിന്ന് കത്തിക്കാന്‍ സഹായിക്കുന്നു.
എന്താണ് നെഗറ്റീവ് കലോറി ഭക്ഷണങ്ങള്‍….
അസാധാരണമായ തോതില്‍ കുറഞ്ഞ കലോറി അടങ്ങിയ ഭക്ഷണങ്ങളാണ് നെഗറ്റീവ് കലോറി ഭക്ഷണങ്ങള്‍. പോഷകങ്ങളും ഉള്ളവയാണ് ഇവ. ഈ ഭക്ഷണങ്ങള്‍ കഴിക്കുമ്ബോള്‍ ശരീരം പതിവിലും കൂടുതല്‍ കലോറി കത്തിക്കുന്നു. അതിനാല്‍, അധിക കലോറികള്‍ ശരീരത്തില്‍ ചേര്‍ക്കുന്നത് ഒഴിവാകുന്നു. നേരെമറിച്ച് ഒരാള്‍ ശൂന്യമായ കലോറി ഭക്ഷണങ്ങളായ ജങ്ക് ഫുഡ്, പഞ്ചസാര ഭക്ഷണം എന്നിവ കഴിക്കുമ്പോള്‍ കൂടുതല്‍ കലോറി ശരീരത്തിലെത്തുകയും ഭാരം വര്‍ധിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന ഫൈബറും വെള്ളവും അടങ്ങിയ ഭക്ഷണങ്ങളില്‍ കലോറി വളരെ കുറവാണ്. അവയുടെ ദഹനത്തിന് കൂടുതല്‍ ഊര്‍ജ്ജം ആവശ്യമാണ്. ഇത്തരം കുറഞ്ഞ കലോറി ഭക്ഷണങ്ങള്‍ ആരോഗ്യകരമായ ഭക്ഷണമായി കണക്കാക്കാവുന്നതാണ്. ആന്റി ഓക്സിഡന്റുകള്‍, ഫൈബര്‍, ധാതുക്കള്‍ എന്നിവയും ഇവയില്‍ അടങ്ങിയിരിക്കുന്നു.
ശൂന്യമായ കലോറി ഭക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്തമായി, നെഗറ്റീവ് കലോറി ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് പോഷകങ്ങളും നല്കുന്നു. തടി കുറയ്ക്കാനുള്ള ഡയറ്റില്‍ ഒട്ടും പേടി കൂടാതെ നിങ്ങള്‍ക്ക് ഈ ഭക്ഷണങ്ങള്‍ മിതമായ അളവില്‍ കഴിക്കാം. ന്യൂട്രീഷനിസ്റ്റുകളുടെ അഭിപ്രായത്തില്‍ നെഗറ്റീവ് കലോറി അടങ്ങിയിരിക്കുന്ന ഭക്ഷണം നിങ്ങളുടെ ശരീരത്തിന് ദൈനംദിന പോഷകങ്ങള്‍ നല്‍കുകയും ആവശ്യമായ കലോറിയുടെ അളവില്‍ വിട്ടുവീഴ്ച ചെയ്യാതെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
എല്ലായ്പ്പോഴും രുചികരമായ മുന്തിരിയില്‍ കലോറി വളരെ കുറവാണ്. ഫൈബര്‍, വിറ്റാമിന്‍ സി എന്നിവയാല്‍ സമ്ബുഷ്ടമാണ് ഇവ. കാര്‍ബോഹൈഡ്രേറ്റും ഇതില്‍ വളരെ കുറവാണ്, അതിനാല്‍ പ്രമേഹരോഗികള്‍ക്കും ആരോഗ്യകരമായ ഭക്ഷണണമാണ്.കടും നിറത്തിലുള്ള തക്കാളികള്‍ ശരീരഭാരം കുറയ്ക്കുന്നതിനുള്ള മികച്ച ഭക്ഷണമാണ്. നൂറു ഗ്രാം തക്കാളിയില്‍ വെറും 18 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ആന്റിഓക്സിഡന്റ് ലൈകോപീന്‍ സ്വഭാവം അവയെ ഉപാപചയ പ്രവര്‍ത്തനങ്ങളിലും മികച്ചതാക്കുന്നു.
100 ഗ്രാം നാരങ്ങയില്‍ 29 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ നാരങ്ങ വെള്ളം ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നു, ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും അനുയോജ്യമായ ആന്റിഓക്സിഡന്റ് ബൂസ്റ്റായി വര്‍ത്തിക്കുകയും ചെയ്യുന്നു.ശരീരഭാരം കുറയ്ക്കാനായി നിങ്ങള്‍ക്ക് സെലറി സ്മൂത്തികള്‍ കഴിക്കാവുന്നതാണ്. എല്ലാ ദിവസവും ഒരു സെലറി സ്മൂത്തി കഴിക്കുന്നത് നിങ്ങളെ ദീര്‍ഘനേരം വിശപ്പില്ലാതെ നിലനിര്‍ത്താന്‍ സഹായിക്കും. മാത്രമല്ല നിങ്ങളുടെ കലോറി ഉപഭോഗം വര്‍ദ്ധിപ്പിക്കുകയുമില്ല.