ദുബൈ: ദുബൈയുടെ(Dubai) എമിറേറ്റ്‌സ് എയർലൈൻ ( Emirates airline) ഇസ്രയേലിലേക്ക്(Israel) പ്രതിദിന സർവീസുകൾ ആരംഭിക്കുന്നു. 2021 ഡിസംബർ ആറ് മുതലാണ് ഇസ്രയേലിലെ ടെൽ അവീവിലേക്ക് എമിറേറ്റ്‌സിന്റെ പ്രതിദിന സർവീസുകൾ തുടങ്ങുക.
ഇതിനായി എമിറേറ്റ്‌സിന്റെ ബോയിങ് 777-300ഇആർ എയർക്രാഫ്റ്റാണ് ഉപയോഗിക്കുക. പ്രതിദിന സർവീസുകൾ ദുബൈയിൽ നിന്ന് ഉച്ചയ്ക്ക് 2.50ന് പുറപ്പെടും. പ്രാദേശിക സമയം വൈകിട്ട് 4.25ന് വിമാനം ബെൻ ഗുരിയോൺ വിമാനത്താവളത്തിലെത്തും. ടെൽ അവീവിൽ നിന്നും തിരികെ വൈകിട്ട് 6.25ന് പുറപ്പെടുന്ന ഇകെ 932 വിമാനം ദുബൈയിൽ പ്രാദേശിക സമയം രാത്രി 11.25ന് എത്തും.