മിക്കി ആർതർ ശ്രീലങ്കൻ പരിശീലക സ്ഥാനമൊഴിയുന്നു. വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം സ്ഥാനമൊഴിയുന്നതായി മിക്കി ആർതർ ക്രിക്കറ്റ് ബോർഡ് തലവന് അയച്ച ഇ-മെയിലിൽ വ്യക്തമാക്കി. (Mickey Arthur Sri Lanka)
മിക്കി ആർതറിനു കീഴിൽ ശ്രീലങ്കൻ ക്രിക്കറ്റ് മികച്ച പ്രകടനമാണ് നടത്തിയത്.
സ്ഥാനമൊഴിഞ്ഞതിന് ശേഷം കൗണ്ടി ക്ലബ് ഡെർബിഷെയറിന്‍റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആയി ആർതർ ചുമതലയെടുക്കും. മൂന്ന് വർഷത്തേക്കാണ് കരാർ.