വയനാട്: വയനാട്ടിൽ (wayanad) ആദ്യമായി യുജിസി (UGC) പരീക്ഷാ കേന്ദ്രം അനുവദിച്ചു. വയനാട്ടുകാരുടെ ദീര്‍ഘനാളത്തെ ആവശ്യത്തിന് ഒടുവിലാണ് പരീക്ഷാകേന്ദ്രം അനുവദിച്ചിരിക്കുന്നത്.
ഈമാസം 20ന് ആരംഭിക്കുന്ന നെറ്റ് പരീക്ഷ മീനങ്ങാടിയിലെ ഗവ.പോളിടെക്നിക് കോളേജിൽ നടക്കും. വ്യത്യസ്ത വിഷയങ്ങളിൽ രണ്ടായിരത്തോളം വിദ്യാർഥികൾക്ക് ജില്ലയിലെ കേന്ദ്രത്തിൽ പരീക്ഷയെഴുതാൻ സൗകര്യം ലഭിക്കും.
പരീക്ഷാകേന്ദ്രം അനുവദിക്കുന്നത് സംബന്ധിച്ച് യുജിസി ചെയര്‍മാനുമായി എംഎല്‍എ പലതവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു.