തിരുവനന്തപുരം: സൗജന്യ വൈദ്യുതി പരിധി ഉയർത്തി. 20 യൂണിറ്റ് വരെയായിരുന്ന സൗജന്യ വൈദ്യുതി പരിധിയാണ് 30 യൂണിറ്റാക്കി ഉയർത്തിയത്. ഇന്ന് ചേർന്ന ബോർഡ് യോഗത്തിലായിരുന്നു തീരുമാനം.
അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരും.
ബിപിഎൽ കുടുംബങ്ങൾക്ക് പ്രതിമാസം 40 യൂണിറ്റ് വരെ 1.50 രൂപ എന്നത് 50 യൂണിറ്റ് വരെയാക്കിയും ഉയർത്തിയിട്ടുണ്ട്. നേരത്തെ തന്നെ ഈ ആവശ്യം സർക്കാർ കെഎസ്ഇബിക്ക് മുന്നിൽ വെച്ചിരുന്നു.