ചെന്നൈ: തമിഴ്‌നാട്ടില്‍ കുറഞ്ഞ വിലയില്‍ സിമന്റ് നിര്‍മ്മിച്ച് സര്‍ക്കാര്‍ (Tamilnadu state government). സ്വകാര്യ കമ്പനികള്‍ സിമന്റിന് വില കൂട്ടിയതോടെയാണ് വില കുറച്ച് സിമന്റ് നിര്‍മ്മിക്കുന്നുവെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ (Chief Minister MK Stalin) പറഞ്ഞത്.
‘വലിമൈ’ എന്ന പേരിലാണ് തമിഴ്‌നാട് സിമന്റ്‌സ് കോര്‍പ്പറേഷന്‍ നിര്‍മ്മിക്കുന്ന സിമന്റ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. വലിമൈ പ്രീമിയം 50 കിലോയുടെ ചാക്കിന് 350 രൂപയും വലിമൈ സുപ്പീരിയർ ചാക്കിന് 365 രൂപയുമാണ് നിരക്ക്.
தமிழ்நாடு சிமெண்ட்ஸ் கழகத்தின் உயர்தர புதிய ரக சிமெண்ட் “வலிமை”யை மாண்புமிகு முதலமைச்சர் @mkstalin அவர்கள் அறிமுகப்படுத்தி, விற்பனையை துவக்கி வைத்தார்.#Valimai pic.twitter.com/dX8FKOERNU
— CMOTamilNadu (@CMOTamilnadu) November 16, 2021
സ്വകാര്യ കമ്പനികളുടെ സിമന്റിന് 500 രൂപയോളം വില വരുമ്പോഴാണ് സർക്കാരിന്റെ നീക്കം. തമിഴ്നാട് സിമന്റ്സ് കോർപ്പറേഷന് 17 ലക്ഷം മെട്രിക് ടൺ സിമന്റ് ഉൽപാദിപ്പിക്കാൻ ശേഷയുള്ള മൂന്ന് പ്ലാന്റുകളാണുള്ളത്. തമിഴ്നാട് സർക്കാരിന്റെ രണ്ടാമത്തെ സിമന്റ് ബ്രാന്റാണ് വലിമൈ. നിലവിൽ സർക്കാരിന്റെ തന്നെ അരസു സിമന്റ് 30000 ടണ്ണിനടുത്ത് വിൽപ്ന നടക്കുന്നുണ്ട്.
ആറുമാസത്തിനിടെ സ്വകാര്യ കമ്പനികളുടെ സിമൻറിന് വില കുതിച്ചുയർന്നതോടെയാണ് സംസ്ഥാന സർക്കാർ സ്വന്തം നിലയിൽ സിമൻറ് ഉൽപാദനം ത്വരിതപ്പെടുത്തിയത്.