കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ ഇന്ധന നികുതി കുറയ്‌ക്കണം എന്നാവശ്യപ്പെട്ട് മമത സർക്കാരിനെതിരെ പ്രതിഷേധവുമായി ബിജെപി. പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നികുതി മമത സർക്കാർ കുറയ്‌ക്കണം എന്നാവശ്യപ്പെട്ട് ബിജെപി എംഎൽഎമാർ നിയമസഭയിൽ നിന്ന് വാക്കൗട്ട് നടത്തി.
കഴിഞ്ഞ ദിവസങ്ങളിലും ബംഗാളിലെ വിവിധയിടങ്ങളിൽ നികുതി കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
നേരത്തെ എക്‌സൈസ് നികുതിയിൽ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കേന്ദ്രസർക്കാർ കുറച്ചിരുന്നു. എന്നാൽ സംസ്ഥാനങ്ങൾ വാറ്റ് നികുതി കൂടി കുറച്ചെങ്കിലേ ജനങ്ങൾക്ക് കൂടുതൽ ആശ്വാസം ലഭിക്കുകയുളളൂവെന്നും കേന്ദ്രസർക്കാർ അഭിപ്രായപ്പെട്ടിരുന്നു.
രാജസ്ഥാനാണ് ഏറ്റവും ഒടുവിൽ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നികുതി കുറച്ച സംസ്ഥാനം. പെട്രോളിന് നാല് രൂപയും ഡീസലിന് അഞ്ച് രൂപയുമാണ് കുറച്ചത്.