കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്വാശ്രയ കോളേജായ മൂന്നാർ എൻജിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് എന്നീ ബി.ടെക് കോഴ്‌സുകളിൽ ഒഴിവുള്ള മെരിറ്റ് മാനേജ്‌മെന്റ് സീറ്റുകളിൽ പ്രവേശന കമ്മീഷണറുടെ നിർദ്ദേശപ്രകാരം നവംബർ 17 മുതൽ പ്രവേശന നടപടികൾ ആരംഭിക്കും.
കേരള എൻജിനിയറിങ് എൻട്രൻസ് റാങ്ക് ലിസ്റ്റിൽ ഉള്ളവരും പ്രവേശന പരീക്ഷ കമ്മിഷണർ നിഷ്‌കർഷിക്കുന്ന യോഗ്യത ഉള്ളവരും സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷിക്കണം എന്ന് കോളേജ് അധികൃതർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്: www.cemunnar.ac.in, 9447570122, 9497444392, 0486 5230606.