കൊച്ചി: ജോജു ജോർജിൻ്റെ കാർ തകർത്ത കേസിൽ മുഖ്യപ്രതി പി ജി ജോസഫിന് ജാമ്യം. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. 37500 രൂപ പിഴയും 50000 രൂപയുടെ രണ്ട് ആൾ ജാമ്യവുമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ കേസിലെ എട്ട് പ്രതികൾക്കും ജാമ്യം അനുവദിച്ചു.
കേസിൽ ജോജുവിൻ്റെ കാർ തകർത്തത് ജോസഫ് ആണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കേസിലെ മുഖ്യപ്രതി കൂടിയാണ് ജോസഫ്. കോൺഗ്രസ് പ്രവർത്തകരായ പി വൈ ഷാജഹാൻ, അരുൺ വർഗീസ്, ടോണി ചമ്മണി, മനു ജേക്കബ്, ജെർജസ് ജേക്കബ്, ഷെരീഫ് വാഴക്കാല, ജോസഫ് മാളിയേക്കൽ എന്നിവരാണ് ജാമ്യം ലഭിച്ച മറ്റ് പ്രതികൾ. ജോജുവിൻ്റെ കാർ കല്ലുപയോഗിച്ച് ഇടിച്ചു തകർത്തത് ജോസഫാണെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ.