കോഴിക്കോട്: കോഴിക്കോട് മാധ്യമപ്രവർത്തകരെ കോൺഗ്രസ് നേതാക്കൾ ആക്രമിച്ച സംഭവത്തിൽ കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിന് ഇന്ന് വൈകീട്ട് അന്വേഷണ റിപ്പോർട്ട് കൈമാറും. അന്വേഷണ കമ്മിഷൻ ഇരകളുടെ മൊഴിയെടുത്തിരുന്നു. കെപിസിസി നിർദേശ പ്രകാരമാണ് കമ്മിഷനെ നിയോഗിച്ചത്.
കോഴിക്കോട് എ ഗ്രൂപ്പിൻ്റെ രഹസ്യയോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കാണ് കോൺഗ്രസ് പ്രവർത്തകരുെട മർദനമേറ്റത്. മുൻ ഡിസിസി പ്രസിഡന്റ് യു രാജീവൻ്റെ നേതൃത്വത്തിലായിരുന്നു യോഗം. ആക്രമണത്തിൽ 20 പേർക്കെതിരെ കേസെടുത്തിരുന്നു. മുൻ ഡിസിസി പ്രസിഡന്റ് യു രാജീവൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്.
ഈ വിഷയത്തിൽ ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ മാധ്യമങ്ങളോട് ക്ഷമ ചോദിച്ചിരുന്നു. കുറ്റക്കാർക്കുനേരെ കടുത്ത നടപടി ഉണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞിരുന്നു. മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തിട്ടില്ലെന്നാണ് യു രാജീവ് വിശദീകരണം നൽകിയിരുന്നത്.