ന്യൂഡൽഹി: രാഷ്ട്രപതി ഭവനിൽ സുരക്ഷാ വീഴ്ച. അനധികൃതമായി രാഷ്ട്രപതിഭവൻ വളപ്പിലേക്ക് കടക്കാൻ ശ്രമിച്ച ദമ്പതികളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് ദമ്പതികൾ രാഷ്ട്രപതി ഭവനിൽ പ്രവേശിച്ചത്. കാറിലാണ് ഇവർ എത്തിയത്. അവിടെ നിയോഗിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞു.
കേന്ദ്ര ഏജൻസികളുടെയും ഡൽഹി പോലീസിൻ്റെയും സംയുക്ത സംഘമാണ് ഇവരെ ചോദ്യം ചെയ്തതെന്ന് ഡൽഹി പോലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.