മാന്നാർ: ആലപ്പുഴയിൽ(Alappuzha) വെള്ളപ്പൊക്കം(flood) മൂലം വീട്ടുമുറ്റത്തുണ്ടായ വെള്ളക്കെട്ടിൽ വീണ് ചികിത്സയിലിരുന്ന വൃദ്ധൻ മരിച്ചു(death). എല്ലാ മഴക്കാലത്തും(kerala rain) വെള്ളപ്പൊക്കത്തിൻറെ ദുരിതമനുഭവിക്കുന്ന മാന്നാർ പാവുക്കരയിലാണ് വയോധികൻ വെള്ളക്കെട്ടിൽ വീണ് അപകടം സംഭവിച്ചത്. പാവുക്കര ഇടത്തേ കോളനിയിൽഇടത്തേയിൽ പത്മനാഭൻ (71) ആണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ വീടിനുള്ളിൽ നിന്നും പുറത്തേക്കിറങ്ങിയ പത്മനാഭൻ വെള്ളക്കെട്ടിൽ കാൽ വഴുതി വീണ് ഗുരുതരാവസ്ഥയിലായിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് ചികിത്സയിലിരിക്കെ പത്മനാഭൻ മരിച്ചത്. ഭാര്യ: ഓമന, മക്കൾ: സിന്ധു, സന്തോഷ്. സംസ്കാരം പിന്നീട് നടക്കും.