ബീജിംഗ്: ലോകത്തെ അതിസമ്പന്നരാജ്യങ്ങളുടെ പട്ടികയിൽ അമേരിക്കയെ പിന്നിലാക്കി ചൈന ഒന്നാമത്. സ്വിറ്റ്‌സർലൻഡ് നഗരമായ സൂറിച്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാനേജ്‌മെന്റ് കൺസൾട്ടിങ് സ്ഥാപനമായ മക്കിൻസി ആൻഡ് കമ്പനിയുടെ ഗവേഷകസംഘമാണ് ലോക സമ്പത്തിനെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് പുറത്തുവിട്ടത്.
ലോകത്തെ ആഗോളവരുമാനത്തിന്റെ 60 ശതമാനവും ഈ പത്ത് രാജ്യങ്ങളിലേക്കാണ് എത്തുന്നതെന്നാണ് പറയുന്നത്. 2000ത്തിൽ ഏഴ് ലക്ഷം കോടി ഡോളറായിരുന്നു ചൈനയുടെ സമ്പത്തെങ്കിൽ എങ്കിൽ 2020 ൽ അത് 120 ലക്ഷം കോടി ഡോളറായെന്ന് റിപ്പോർട്ടിൽ പറയുന്നു.
ചൈനയും അമേരിക്കയുമാണ് ഏറ്റവും കൂടുതൽ സമ്പത്ത് നേടുന്ന രാജ്യങ്ങൾ. 90 ട്രില്യൻ ഡോളറുമായി ചൈനയുടെ ഏറെ പിറകിലാണ് യുഎസ്. ചൈന, അമേരിക്ക, ജർമ്മനി, ഫ്രാൻസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ജപ്പാൻ, മെക്സിക്കോ, സ്വീഡൻ എന്നീ രാജ്യങ്ങളാണ് ആസ്തിയുടെ കാര്യത്തിൽ മുന്നിലുള്ള പത്ത് രാജ്യങ്ങൾ.