മലപ്പുറം: വിവാഹമോചനത്തിനായി മുത്തലാഖ് (muthalaq) ചൊല്ലണമെന്ന് ആവശ്യപ്പെട്ട് കോട്ടക്കലില്‍ നവവരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഭാര്യയുടെ ബന്ധുക്കൾ അറസ്റ്റിൽ. കോട്ടയ്ക്കൽ ചങ്കുവെട്ടി എടക്കണ്ടൻ അബ്ദുൾ അസീസിന്റെ മകൻ അബ്ദുൾ അസീബിനെ മർദ്ദിച്ച കേസിലാണ് അറസ്റ്റ്. അറസ്റ്റിലായവരിൽ മുസ്തഫ, മജീദ്, അബ്ദുൾ ജലീൽ, ഷഫീഖ് എന്നിവരും ഉൾപ്പെടുന്നു.
ഒന്നര മാസം മുമ്പാണ് അബ്ദുള്‍ അസീസ് വിവാഹിതനായത്. ഭാര്യയുമായി ചെറിയ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെന്നും അത് പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ നടന്നു വരുന്നതിനിടയിലാണ് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്.
ഒതുക്കുങ്ങലിലെ ഭാര്യ വീട്ടിലെത്തിച്ച അസീബിനോട് വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ഭാര്യയുടെ ബന്ധുക്കള്‍ ആവശ്യപെട്ടു. വഴങ്ങാത്തതിനെ തുടര്‍ന്ന് ജനനേന്ദ്രിയത്തിലടക്കം ഗുരുതരമായി മര്‍ദിച്ച് പരിക്കേല്‍പ്പിച്ചു. ഗുരുതര പരിക്കേറ്റ യുവാവിനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.