തിരുവനന്തപുരം: രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ശൂരനാട് രാജശേഖരൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. നിയമസഭാ സെക്രട്ടറിക്ക് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. യുഡിഎഫിനെയും സ്വന്തം പിതാവ് കെ എം മാണിയെയും വഞ്ചിച്ചയാളാണ് ജോസ് കെ മാണി.
സഭയിൽ ഭൂരിപക്ഷം ഇല്ലെങ്കിലും മത്സരിക്കണമെന്നത് ഐക്യ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയ തീരുമാനമാണെന്നും ശൂരനാട് രാജശേഖരൻ പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, എംഎൽഎമാരായ എ പി അനിൽകുമാർ, എം വിൻസെന്റ്, പി ഉബൈദുള്ള, തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.