സാൻ യുവാൻ (അർജൻറീന): ലോക ഫുട്ബാളിലെ കണ്ണഞ്ചും പോരാട്ടങ്ങളിലൊന്നായ അർജൻറീന x ബ്രസീൽ പോരാട്ടം വീണ്ടും. ബുധനാഴ്ച ഇന്ത്യൻ സമയം പുലർച്ച അഞ്ചു മണിക്കാണ് ലോകകപ്പ് യോഗ്യത റൗണ്ടിെൻറ ദക്ഷിണ അമേരിക്കൻ റൗണ്ടിൽ വമ്പൻ ടീമുകൾ ഏറ്റുമുട്ടുക. അർജൻറീനയുടെ മൈതാനത്താണ് അങ്കം.
നേരത്തേ, ബ്രസീലിെൻറ മൈതാനത്ത് നടന്ന ഇരുടീമുകളും തമ്മിലെ പോരാട്ടം കോവിഡ് പ്രോട്ടോകോൾ ലംഘനം മൂലം തടസ്സപ്പെട്ടിരുന്നു. ഈ കളി എന്ന് നടക്കുമെന്ന് തീരുമാനിച്ചിട്ടില്ല. ബ്രസീൽ ഖത്തർ ലോകകപ്പിലേക്ക് യോഗ്യതയുറപ്പിച്ചുകഴിഞ്ഞു. രണ്ടാമതുള്ള അർജൻറീനയും യോഗ്യതയുടെ അടുത്താണ്.
ബുധനാഴ്ച മറ്റു കളികളിൽ ബൊളീവിയ ഉറുഗ്വായിയെയും വെനിസ്വേല പെറുവിനെയും കൊളംബിയ പരഗ്വേയെയും ചിലി എക്വഡോറിനെയും നേരിടും. നാലു ടീമുകളാണ് ദക്ഷിണ അമേരിക്കയിൽനിന്ന് നേരിട്ട് യോഗ്യത നേടുക. അഞ്ചാം ടീമിന് പ്ലേഓഫ് കളിക്കണം.