ന്യൂഡൽഹി; ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു.രാജ്യ തലസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം അയ്യായിരം കടന്നു. ഒൻപത് മരണവും റിപ്പോർട്ട് ചെയ്തു.കനത്ത ജാഗ്രത വേണമെന്ന് ഡൽഹിയിലെ മുൻസിപ്പൽ കോർപ്പറേഷനുകളും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകി.
അതേസമയം, അന്തരീക്ഷ മലിനികരണ വിഷയത്തിൽ കേന്ദ്രസർക്കാർ വിളിച്ച സംസ്ഥാനങ്ങളുടെ യോഗം ഇന്ന് നടക്കും. ഡൽഹിക്ക് പുറമേ പഞ്ചാബ്, ഉത്തർപ്രദേശ്, പഞ്ചാബ് , ഹരിയാന , രാജസ്ഥാൻ സംസ്ഥാനങ്ങളാണ് യോഗത്തിൽ പങ്കെടുക്കുക.അന്തരീക്ഷമലികരണം തടയാൻ സംസ്ഥാനങ്ങൾ അടിയന്തിര നടപടി സ്വീകരിക്കണം എന്നും കേന്ദ്രം ഇത് ഏകോപിപ്പിക്കണമെന്നും ഇന്നലെ സുപ്രിംകോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ യോഗം വിളിച്ചത്.