പട്‌ന: പാകിസ്താൻ സ്വദേശിക്ക് രഹസ്യ വിവരങ്ങൾ കൈമാറിയ കരസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. നളന്ദ ബിഹാർ സ്വദേശിയായ ജനാർദൻ പ്രസാദ് സിംഗ് ആണ് അറസ്റ്റിലായത്.
പട്നയിലെ ദനാപൂരിൽ നിന്നാണ് സൈനികനെ അറസ്റ്റ് ചെയ്തത്. പ്രതി പാകിസ്താൻ സ്വദേശിയായ യുവതിക്ക് ഫോൺ ഉപയോഗിച്ച് വിവരങ്ങൾ കൈമാറിയെന്നാണ് റിപ്പോർട്ട്.
ആർമി യൂണിറ്റിന്റെ തന്ത്രപ്രധാനമായ രേഖകൾ പാകിസ്താൻ സ്വദേശിക്ക് കൈമാറിയതിനെ തുടർന്നാണ് ഇയാൾ അറസ്റ്റിലാവുന്നത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി എഎസ്പി സയ്യിദ് ഇമ്രാൻ മസൂദ് പറഞ്ഞു.
ഔദ്യോഗിക രഹസ്യ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി എഎസ്പി സയ്യിദ് ഇമ്രാൻ മസൂദ് വ്യക്തമാക്കി.