ശ്രീനഗർ : ജമ്മു കശ്മീരിരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. മണിക്കൂറുകൾ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരനെ സൈന്യം വധിച്ചത്.
ശ്രീനഗറിലെ ഹൈദർപോരയിലാണ് സംഭവം. കശ്മീർ പോലീസാണ് ഇക്കാര്യം അറിയിച്ചത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.
കശ്മീരിൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണം അടുത്തിടെ വർദ്ധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഭീകരവിരുദ്ധ ഓപ്പറേഷനുകൾ വീണ്ടും വ്യാപകമാക്കിയത്