തിരുവനന്തപുരം: കനത്ത മഴയിൽ തിരുവനന്തപുരത്ത് രണ്ട് മരണം. നാലുവയസ്സുകാരിയും ആദിവാസി യുവാവുമാണ് മരിച്ചത്. വെഞ്ഞാറമുട് പ്ലാക്കീഴ് ആറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.
വെമ്പായത്താണ് നാലുവയസ്സുകാരി കാൽവഴുതി കിണറ്റിൽ വീണുമരിച്ചത്. വെമ്പായം തലേക്കുന്ന കമുകിൻ കുഴത്തടത്തരികത്ത് വിഷ്ണു-പ്രിയങ്ക ദമ്പതികളുടം മകളായ കൃഷ്ണപ്രിയ ആണ് മരിച്ചത്. അയൽ വീട്ടിൽ നിന്നും കളിച്ച് മടങ്ങുന്നതിനിടെയാണ് വെള്ളം നിറഞ്ഞുകിടന്ന ആൾമറയില്ലാത്ത കിണറ്റിൽ വീണത്.
കോട്ടൂർ ചേനാംപാറ ആദിവാസി സെറ്റിൽമെൻറിൽ രാജേന്ദ്രൻ കാണിയുടെ മകൻ രതീഷാണ് ഒഴുക്കിൽപെട്ട് മരിച്ചത്. പേപ്പാറ ഡാമിൻറ മറുകരയിലെ കാവിയാറ്റിൻപുറത്ത് വെച്ചാണ് കാണാതാകുകയായിരുന്നു.
നെയ്യാറ്റിൻകരയിൽ ഒഴുക്കിൽപ്പെട്ട് 52 കാരിയെ കാണാതായി. പൂവാർ കഞ്ചാംപഴിഞ്ഞി സ്വദേശി ഓമനയെ ഒഴുക്കിൽപ്പെട്ട് കാണാതായി. ചെക് പോസ്റ്റ് ജീവനക്കാരിയാണ്.