ദുബായ്: മയിലിനെ കറിവയ്ക്കാൻ ദുബായിലേക്ക് പോയ പ്രമുഖ യൂട്യൂബർ ഫിറോസ് ചുട്ടിപ്പാറ തീരുമാനം ഉപേക്ഷിച്ചു. മയില്‍ കറി വയ്ക്കാതെ പകരം കോഴിക്കറി വെയ്ക്കുന്ന വീഡിയോ ഫിറോസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
കറി വയ്ക്കാനായി വാങ്ങിയ മയിലിനെ ഒരു പാലസിന് സമ്മാനിക്കുകയാണെന്നും ഫിറോസ് പറഞ്ഞു. താനൊരിക്കലും മയിലിനെ കറി വയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും താന്‍ പറഞ്ഞതില്‍ ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ക്ഷമിക്കണമെന്നും ഫിറോസ് പറഞ്ഞു.
https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fcraftsmedia%2Fvideos%2F915342302446411%2F&show_text=0&width=560
”ഒരിക്കലും ഞാന്‍ മയിലിനെ കറി വയ്ക്കില്ല. കാരണം ഇത് ദേശീയമൃഗമാണ്. കഴിക്കാനുള്ള സാധനമല്ല. ഇത്രയും ക്യൂട്ടായ പക്ഷിയെ ആര്‍ക്കാണ് ഭക്ഷിക്കാന്‍ സാധിക്കുക. അത്രയും മോശക്കാര്‍ അല്ല ഞങ്ങള്‍. ആരും മയിലിനെ കൊല്ലാന്‍ പാടില്ല. മോശമാണ്.ഇതിനെ ആരും ഉപദ്രവിക്കില്ല. തൊടാന്‍ സാധിച്ചത് തന്നെ ഭാഗ്യമാണ്. 20,000 രൂപ കൊടുത്താണ് ഈ മയിലിനെ വാങ്ങിയത്. ഇത് ഒരു പാലസിന് ഗിഫ്റ്റ് കൊടുക്കാനാണ് തീരുമാനം. അത് ശരിയായ രീതി. കറി വയ്ക്കുമെന്ന് ഞങ്ങള്‍ പറഞ്ഞതില്‍ ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ക്ഷമിക്കുക.”- ഫിറോസ് പറഞ്ഞു.
മയില്‍ കറി വയ്ക്കുമെന്ന് പറഞ്ഞ് ഫിറോസ് പങ്കുവച്ച വിഡിയോയ്ക്ക് താഴെ നിരവധി വിമർശന കമന്റുകൾ വന്നിരുന്നു. സംഭവത്തില്‍ ദേശീയത ഉയർത്തി ഒട്ടേറെ പേർ രംഗത്തെത്തി. ഫിറോസ് ദേശീയതയെ അപമാനിക്കുകയാണെന്ന് കാട്ടി നിരവധിപേരാണ് രംഗത്തെത്തിയത്. രാജ്യത്തിന്റെ ദേശീയപക്ഷിയാണ് മയിൽ. ഏതു നാട്ടിൽ പോയാലും അതിനെ ബഹുമാനിക്കണമെന്നാണ് മിക്കവരും കമന്റ് ചെയ്തത്.