ന്യൂഡൽഹി:മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ വീടിന് നേരെ ആക്രമണം.നൈനിറ്റാളിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും അദ്ദേഹം തന്നെ പങ്കുവച്ചു. ഖുർഷിദ് പങ്കുവെച്ച ചിത്രങ്ങളിൽ തകർന്ന ജനൽ ചില്ലുകളും കത്തിക്കരിഞ്ഞ വാതിലുമുണ്ട്. ഒരു കൂട്ടം ആളുകൾ ബിജെപി പതാക വീശുന്നതും തീയ്ക്ക് ചുറ്റും നിൽക്കുകയും “ജയ് ശ്രീറാം” മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നതും ഒരു വീഡിയോ കാണിക്കുന്നു.
ഖുർഷിദിന്റെ “സണ്‍റൈസ് ഓവര്‍ അയോധ്യ’ എന്ന പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് സംഭവം. ഹിന്ദുത്വത്തെ ഐഎസ് ഭീകരസംഘടനയോട് താരതമ്യപ്പെടുത്തിയ പുസ്തകത്തിനെതിരെ സംഘപരിവാർ സംഘടനകൾ പ്രതിഷേധമുയർത്തിയിരുന്നു. രാഹുൽ ഗാന്ധി അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്തിരുന്നു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsalman7khurshid%2Fposts%2F429559578536382&show_text=true&width=500