തിരുവനന്തപുരം: പുളിമൂട് പ്രസാദ് ക്ലിനിക്ക് ഡയഗ്നോസ്റ്റിസ് ആന്‍ഡ് വെല്‍നസ് സെന്ററില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു.നവംബര്‍ 18 വ്യാഴാഴ്ച രാവിലെ 8 മണിക്ക് വഞ്ചിയൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ ഗായത്രി ബാബു ഉദ്ഘാടനം ചെയ്യും.
രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ 100 പേര്‍ക്ക് സൗജന്യ രക്തസമ്മര്‍ദ്ദ, ബ്ലഡ് ഷുഗര്‍ പരിശോധനകളും ആദ്യ 50 പേര്‍ക്ക് സൗജന്യ യൂറിക് ആസിഡ് പരിശോധനയും നടത്തും. കൂടാതെ ദന്ത പരിശോധനയും ആയുര്‍വേദ പരിശോധനകളും ഉള്‍പ്പെടെ വിവിധ സ്‌പെഷ്യാലിറ്റി പരിശോധനകളും സൗജന്യമായി ലഭ്യമാക്കും.
രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും ഉച്ചയ്ക്കു ശേഷം 3 മുതല്‍ 5.30 വരെയുമാണ് പരിശോധനകള്‍. സൗജന്യ രജിസ്‌ട്രേഷന് നവംബര്‍ 17 ന് മുമ്പായി ബന്ധപ്പെടാം: 9495458800, 0471-2575600