കയ്‌റോ: ഈജിപ്തിൽ തേളുകളുടെ കുത്തേറ്റ് മൂന്നുപേർ മരിച്ചു.450ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈജിപ്തിന്‍റെ തെക്കന്‍ മേഖലയില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ കനത്ത മഴക്ക് ശേഷമാണ് തേളുകളുടെ ആക്രമണം. തെക്കന്‍ നഗരമായ അസ്വാനിലാണ് തേളുകള്‍ കൂട്ടത്തോടെ ഇറങ്ങിയിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വിഷമേറിയ തേളുകളാണിത് . മനുഷ്യനെക്കൊല്ലി എന്നുകൂടി അറിയപ്പെടുന്ന ഫാറ്റ്ടെയ്ൽഡ് (വലിയവാലൻ) തേളുകളാണ് നാശം വിതച്ചത്. ആൻഡ്രോക്ടോണസ് ജനുസ്സിൽ പെടുന്നവയാണ് ഇവ. ആളുകളോട് വീട്ടിൽത്തന്നെ കഴിയാനും മരങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിലേക്ക് ഇറങ്ങരുതെന്നും അധികൃതർ നിർദേശം നൽകി.
തേളിന്റെ കുത്തേറ്റവർക്ക് ശ്വാസതടസ്സം, പേശികളിൽ വേദന അടക്കമുള്ള ലക്ഷണങ്ങളാണ് അനുഭവപ്പെട്ടത്.ഈ തേളുകളുടെ പ്രധാന വാസസ്ഥലമാണ് ഈജിപ്ത്.കുത്തേറ്റാൽ ഒരുമണിക്കൂറിനുള്ളിൽ ജീവനെടുക്കാൻ ശേഷിയുള്ള വിഷമാണ് ഇവയുടേത്. ഈജിപ്തിനു പുറമേ ഇന്ത്യ, ഇസ്രയേൽ, ലെബനൻ തുർക്കി, സൗദി അറേബ്യ ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിൽ ഇവയുടെ സാന്നിധ്യമുണ്ട്.
















