കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എൻജിനിയറിങ് കോളേജിൽ ഒന്നാംവർഷ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ്, കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ് (സൈബർ സെക്യൂരിറ്റി) ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ് എൻജിനിയറിങ് എന്നിവയിൽ ഒഴിവുള്ള മെറിറ്റ്/ മാനേജ്മന്റ് സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ഈമാസം 17ന് രാവിലെ 10 ന് നടക്കും.
പ്രവേശനപരീക്ഷ കമ്മിഷണർ പ്രസിദ്ധീകരിച്ച റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും/ ഗവണ്മെന്റ് അംഗീകൃത എൻട്രൻസ് പരീക്ഷയിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും ഒന്നാംവർഷ ബി.ടെക് പ്രവേശനത്തിന് പങ്കെടുക്കാം. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് :www.cek.ac.in സന്ദർശിക്കുക. ഫോൺ : 0469-2677890, 2678983, 8547005034, 9447402630.