ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണ തോത് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഹരിയാനയിലെ നാല് ജില്ലകളിലെ സ്‌കൂളുകള്‍ നവംബര്‍ 17 വരെ അടച്ചിടാന്‍ തീരുമാനം. ഗുരുഗ്രാം, ഫരീദാബാദ്, സോനിപത്, ജജ്ജാര്‍ എന്നിവിടങ്ങളിലെ എല്ലാ സ്കൂളുകളാണ് അടച്ചിടുന്നത്.
ഡല്‍ഹിയില്‍ വായു മലിനീകരണത്തിന്റെ തോത് വര്‍ദ്ധിച്ചു വരികയാണ്. സ്‌കൂളുകള്‍ അടച്ച് പൂട്ടുന്നതിന് പുറമെ 100% വര്‍ക്ക് ഫ്രം ഹോം എന്നതിലേക്ക് മാറാന്‍ ഡല്‍ഹി സര്‍ക്കാര്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളോട് ആവശ്യപ്പെടുകയും ഒരാഴ്ചത്തേക്ക് പരമാവധി വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സ്വകാര്യ ഓഫീസുകളോട് ആവശ്യപ്പെടുകയും ചെയ്തു.
മലിനീകരണ സാഹചര്യം ഡല്‍ഹിയോളം തന്നെ അപകടകരമായ ഈ നാല് ജില്ലകളിലും എല്ലാത്തരം നിര്‍മാണ, വികസന പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്.