കൊച്ചി: മുല്ലപ്പെരിയാർ മരംമുറി (mullaperiyar Tree Felling Order) വിവാദത്തിൽ വനം മന്ത്രി എ കെ ശശീന്ദ്രന് (ak saseendran) പൂർണ പിന്തുണ പ്രഖ്യാപിച്ച് എൻ.സി.പി സംസ്ഥാന നേതൃത്വം. മുല്ലപ്പെരിയാര്‍ മരം മുറി ഉത്തരവില്‍ താനൊന്നുമറിഞ്ഞില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് എന്‍ സി പി സംസ്ഥാന നേതൃസംഗമം കൊച്ചിയില്‍ ചേര്‍ന്നത്.
ഉദ്യോഗസ്ഥരെ കയറൂരിവിടരുതെന്നും കാര്യക്ഷമമായ ഇടപെടൽ ഉടനടി ഉണ്ടാകണമെന്നും സംസ്ഥാന നേതൃത്വം മന്ത്രിയോട് ആവശ്യപ്പെട്ടു. മരംമുറി വിവാദത്തിൽ സംഭവിച്ചതെല്ലാം മന്ത്രി വിശദീകരിച്ചെന്ന് സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ അറിയിച്ചു.
മന്ത്രി എ കെ ശശീന്ദ്രനെ അറിയിക്കാതെയാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് ഉത്തരവിറക്കിയത്. ഈ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവിറക്കിയതിന് പിന്നില്‍ പങ്കുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിയ്ക്കണമെന്നും മന്ത്രിയോട് പാര്‍ട്ടി ആവശ്യപ്പെട്ടു.
മരംമുറി വിഷയത്തില്‍ മുഖ്യമന്ത്രി മൗനം പാലിയ്ക്കുന്നതല്ല. പിണറായി വിജയന്‍ ഒളിച്ചോടുന്നുവെന്ന് കരുതുന്നില്ല. ഉത്തരവിറക്കിയ സംഭവത്തില്‍ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ക്കാണ് ഉത്തരവാദിത്വം. മന്ത്രിമാരായ എ കെ ശശീന്ദ്രനും റോഷി അഗസ്റ്റിനും മറുപടി പറയുന്നുണ്ടെന്നും എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ പറഞ്ഞു.
ഉത്തരവിറക്കിയതിനെക്കുറിച്ച് മന്ത്രി എ കെ ശശീന്ദ്രന്‍ യോഗത്തില്‍ വിശദീകരിച്ചു. തന്റെ അറിവോടെയല്ല ഉത്തരവിറക്കിയതെന്നും എ കെ ശശീന്ദ്രന്‍ യോഗത്തില്‍ പറഞ്ഞു. മന്ത്രിയുടെ വിശദീകരണം അംഗീകരിച്ചുകൊണ്ടാണ് പൂര്‍ണ പിന്തുണ പാര്‍ട്ടി നേത്യത്വം നല്‍കിയത്.