ദുബായ്: യു.എ.ഇയില്‍ പലയിടത്തും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇറാനിലുണ്ടായ ഭൂചലനത്തെ തുടര്‍ന്നുണ്ടായ ചെറുചലനമാണ് ദുബായിലും ഷാര്‍ജയിലും അനുഭവപ്പെട്ടത്.
ഇന്ന് വൈകിട്ട് നാലിന് ശേഷമായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. അപകടം റിപ്പോർട്ട് ചെയ്തിട്ടില്ല. നാശനഷ്ടങ്ങള്‍ ഒന്നുമില്ല.
ദുബായ് ഇന്റര്‍നെറ്റ് സിറ്റി, ജെഎല്‍ടി, അല്‍നഹ്ദ, ദെയ്‌റ ബര്‍ഷ, ദുബായ് ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്ക്, ഡിസ്‌കവറി ഗാര്‍ഡന്‍ എന്നിവിടങ്ങളിലാണ് ചെറുചലനം ഉണ്ടായത്.
ബഹുനില കെട്ടിടത്തിലും, ഓഫീസുകളിലുമുണ്ടായിരുന്നവർ പരിഭ്രാന്തരായി. ദുബൈ എക്സ്പോയിലെ കെട്ടിടങ്ങളിൽ നിന്ന് ആളെ ഒഴിപ്പിച്ചു. ദുബൈയിലും വടക്കൻ എമിറേറ്റുകളിലും ജനങ്ങൾ കെട്ടിടത്തിൽ നിന്ന് പുറത്തേക്കിറങ്ങി ദുബായ് ഡൗൺടൗൺ, ഖിസൈസ്, ഷെയ്ഖ് സായിദ് റോഡ് എന്നിവിടങ്ങളിലും പ്രകമ്പനമുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു.