തിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മഹാത്മാ ഗാന്ധി സർവ്വകലാശാലയും കേരളാ സർവകലാശാലയും നാളെ നടത്തേണ്ടിയിരുന്ന പരീക്ഷകൾ മാറ്റിവെച്ചതായി അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മറ്റു ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ലെന്നും പരീക്ഷാ കൺട്രോളർ വാർത്താകുറിപ്പിൽ വ്യക്തമാക്കി.